Tuesday, October 6, 2026
HomeQatarവേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസിന്റെ ഓണാഘോഷം സെപ്റ്റംബർ 25ന്

വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസിന്റെ ഓണാഘോഷം സെപ്റ്റംബർ 25ന്

‘ഇന്ത്യൻ ഹൂഡിനി’മജീഷ്യൻ സാമ്രാജ് പരിപാടികൾ ഉദ്ഘാടനം ചെയ്യും

വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ‘ഹൃദയപൂർവ്വം WMC’ സെപ്റ്റംബർ 25ന് ഖത്തറിൽ നടക്കും.
ഗലീലിയോ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ മജീഷ്യനും ‘ഇന്ത്യൻ ഹൂഡിനി’ എന്നറിയപ്പെടുന്ന മജീഷ്യൻ സാമ്രാജ് ഓണാഘോഷ പരിപാടികൾ ഔപചാരീകമായി ഉദ്ഘാടനം ചെയ്യും.

മലയാളി സമൂഹത്തിന്റെ ഒത്തുചേരലിനും ഓണത്തിന്റെ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായിരിക്കും പരിപാടിയെന്ന് ജന.സെക്രട്ടറി രഞ്ജിത്ത് ചാലില്‍ അറിയിച്ചു.

WMC ഖത്തർ പ്രോവിൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ മലയാളി കൗൺസിൽ അംഗങ്ങളും, കുടുംബാംഗങ്ങളും പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി പായസ മത്സരവും കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments