
യുവ ഫുട്ബോൾ താരങ്ങളെ കൈപിടിച്ചുയർത്തി കണ്ണൂർ വാരിയേഴ്സ്
കണ്ണൂരിന്റെ മണ്ണിൽ നിന്ന് പുതിയ ഫുട്ബോൾ പ്രതിഭകൾക്ക് സീനിയർ ടീമിലേക്ക് അവസരം
കണ്ണൂർ: പ്രോജക്ട് ഗെയിം ചെയ്ഞ്ചർ ടാലന്റ് സ്കൗട്ടിങ്ങ് പദ്ധതിയിൽ നിന്നുംതെരഞ്ഞെടുത്ത കണ്ണൂർ ജില്ലയിലെ നാല് താരങ്ങൾക്ക് സീനിയർ ടീമിൽ അവസരം നൽകി കണ്ണൂർ വാരിയേഴ്സ്. കെ. ഹർഷ്, പി. അദ്വയിദ് ,പി. ഗൗതം, മുഹമ്മദ് ഹിസാൻ ജാബിർ എന്നിവരാണ് ടീമിലെത്തിയത്.
ഇതോടെ പ്രോജക്ട് ഗെയിം ചെയ്ഞ്ചറിന് തെരഞ്ഞെടുത്ത താരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ജോബിൻ ജോസ് ഹിസാൻ ടീമിലെത്തിയിരുന്നു. ജൂണിൽ ജാവിയർ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ട്രയൽസിലും 11 താരങ്ങൾക്ക് കണ്ണൂർ വാരിയേഴ്സിന്റെ പ്രിസീസൺ ക്യാമ്പിലും അവസരം ലഭിച്ചു.
ക്യാമ്പിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഹർഷ് 2025ൽ അണ്ടർ 19 കേരള നാഷണൽ കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു. അണ്ടർ 19 സീസണിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.
കണ്ണൂർ സ്വദേശിയായ ഗൗതം 2024ൽ ഈസ്റ്റ് ബംഗാൾ യൂത്ത് ടീമിൽ കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടർ 20 കിരീടനേട്ടത്തിലും താരം പങ്കാളിയായിരുന്നു.
ടീമിന്റെ ഭാഗമായിരുന്ന കാണിക്കോൽ സ്വദേശിയായ ഗൗതം ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് സീനിയർ ടീമിൽ അവസരം ലഭിക്കുന്നത് കണ്ണൂർ ഫുട്ബോളിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹിസാൻ ജാബിർ പഞ്ചാബ് എഫ്സി, ശ്രീനിധി ഡെക്കാൻ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിയ ടീമുകളുടെ യൂത്ത് വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്.


