Tuesday, October 6, 2026
HomeKERALAഇടുക്കി വട്ടവടയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി വട്ടവടയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ: രണ്ടുപേർക്ക് ദാരുണാന്ത്യം

ബാലകൃഷ്ണൻ പെരുമാൾ ( 50), ബന്ധുവായ ചിന്നു ( 35 ) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റു.

ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി വട്ടവടയിൽ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരണപ്പെട്ടു. കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ വലിയതോതിൽ മണ്ണ് ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.
കൊട്ടക്കമ്പൂർ സ്വദേശികളായ രണ്ടുപേരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടസമയത്ത് ഷെഡിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയോര മേഖലകളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് വിനോദസഞ്ചാരികൾക്കും പ്രാദേശികവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം തുടങ്ങിയ മലയോര ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ/ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments