Tuesday, October 6, 2026
HomeSPORTSസൂപ്പര്‍ ലീഗ് കേരള: മലബാർ ഡെർബിയിൽ കാലിക്കറ്റിന് ഷൂട്ടൗട്ട് ജയം; മലപ്പുറത്തെ 4-3ന് വീഴ്ത്തി

സൂപ്പര്‍ ലീഗ് കേരള: മലബാർ ഡെർബിയിൽ കാലിക്കറ്റിന് ഷൂട്ടൗട്ട് ജയം; മലപ്പുറത്തെ 4-3ന് വീഴ്ത്തി

കാലിക്കറ്റ് എഫ്‌സി 1–1 മലപ്പുറം എഫ്‌സി
പെനാൽറ്റി ഷൂട്ടൗട്ട്: കാലിക്കറ്റ് എഫ്‌സി 4–3 മലപ്പുറം എഫ്‌സി

കോഴിക്കോട്: ആവേശം നിറഞ്ഞ മലബാർ ഡെർബിയിൽ മലപ്പുറം എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്‌സി. കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള സീസൺ 3 മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ആവേശം ഉയർന്നത്.

64-ാം മിനിറ്റിൽ ഡാനിയേലിലൂടെ മലപ്പുറം മുന്നിലെത്തി. എന്നാൽ 78-ാം മിനിറ്റിൽ ലിയോയുടെ ഗോളിലൂടെ കാലിക്കറ്റ് തിരിച്ചടിച്ചു. അർജന്റൈൻ താരം ബോസോ നൽകിയ മനോഹരമായ പാസ് മുതലെടുത്താണ് ലിയോ കാലിക്കറ്റിന്റെ സമനില ഗോൾ നേടിയത്.

1-1 എന്ന നിലയിൽ നിശ്ചിത സമയം അവസാനിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. കാലിക്കറ്റിനായി ലിയോ, ബോസോ, സോസ, ലാൽനുല്യുംഗ എന്നിവർ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. മലപ്പുറത്തിനായി അബ്ദുൽ സമദ്, നെദിം ഹാസിച്, ഗ്രേസ് അഡിയോ എന്നിവർ സ്കോർ ചെയ്തപ്പോൾ രണ്ട് കിക്കുകൾ ലക്ഷ്യം കാണാതെ പോയി. ഇതോടെ 4-3ന് കാലിക്കറ്റ് വിജയിച്ചു.

നിറഞ്ഞ ഗാലറിയുടെ ആവേശം മത്സരത്തിന്റെ പ്രധാന ആകർഷണമായി. 31,876 ആരാധകർ കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തിലെത്തിയതായാണ് ഔദ്യോഗിക കണക്ക്.

സൂപ്പർ ലീഗ് കേരള ചരിത്രത്തിലെ കാലിക്കറ്റ്–മലപ്പുറം പോരാട്ടങ്ങളിൽ കാലിക്കറ്റിന്റെ ആധിപത്യം തുടരാനും ഈ വിജയം സഹായിച്ചു. ഇരു ടീമുകളും തമ്മിലുള്ള അഞ്ചാമത്തെ മത്സരമായിരുന്നു ഇത്; ഇതുവരെ നാല് മത്സരങ്ങളിൽ കാലിക്കറ്റ് വിജയിക്കുകയും ഒരു മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments