Tuesday, October 6, 2026
HomeQatarജംബോ ഇലക്ട്രോണിക്സിന്റെ മെഗാ പ്രമോഷന് തുടക്കം: ആകർഷകമായ ഓഫറുകൾക്കൊപ്പം ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകളും

ജംബോ ഇലക്ട്രോണിക്സിന്റെ മെഗാ പ്രമോഷന് തുടക്കം: ആകർഷകമായ ഓഫറുകൾക്കൊപ്പം ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകളും

500 റിയാൽ ചെലവഴിച്ചാൽ ഗിഫ്റ്റ് വൗച്ചർ: ജംബോ ഇലക്ട്രോണിക്സിന്റെ മെഗാ പ്രമോഷൻ ഒക്ടോബർ 19 വരെ

ദോഹ: ഖത്തറിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് സ്ഥാപനമായ ജംബോ ഇലക്ട്രോണിക്സ് മെഗാ പ്രമോഷന് തുടക്കമിട്ടു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 19 വരെയാണ് മെഗാ പ്രമോഷൻ നടക്കുന്നത്. ആകർഷക വിലകൾ, വിവിധ റിവാർഡുകൾ, ഷോപ്പിംഗ് ആനുകൂല്യങ്ങൾ എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നതാണ് പ്രമോഷന്റെ പ്രത്യേകത.

ടെലിവിഷനുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, വലിയതും ചെറുതുമായ ഗൃഹോപകരണങ്ങൾ, കിച്ചൻ അപ്ലയൻസുകൾ, ആക്സസറികൾ തുടങ്ങി വിപുലമായ ഉൽപ്പന്ന നിരയാണ് മെഗാ പ്രമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാകുന്നതിനാൽ വ്യത്യസ്ത ആവശ്യങ്ങൾക്കും ബജറ്റുകൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

500 റിയാലിന് മുകളിലുള്ള വാങ്ങലുകൾക്ക് ഉറപ്പായ ഗിഫ്റ്റ് വൗച്ചർ

പ്രമോഷൻ കാലയളവിൽ 500 ഖത്തർ റിയാലോ അതിൽ കൂടുതലോ വിലവരുന്ന സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിവിധ ലൈഫ്‌സ്റ്റൈൽ പങ്കാളികളിൽ നിന്നുള്ള ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും.

My Book, Nando’s, JS Perfumes, JS Sunglasses, Q Dot Travels, Oodles Wok, Sky Jewellery, Qatar Oasis തുടങ്ങിയ സ്ഥാപനങ്ങളാണ് വൗച്ചർ പങ്കാളികൾ. ഭക്ഷണം, പെർഫ്യൂം, കണ്ണട, യാത്ര, ആഭരണങ്ങൾ, വിനോദം തുടങ്ങി വിവിധ മേഖലകളിലേക്കുള്ള ആനുകൂല്യങ്ങളാണ് വൗച്ചറുകളിലൂടെ ലഭ്യമാകുന്നത്.

ലോയൽറ്റി പോയിന്റുകളും 0% ഇൻസ്റ്റാൾമെന്റും

മെഗാ പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് Mukafa അല്ലെങ്കിൽ Nojoom പോയിന്റുകൾ നേടാനും റിഡീം ചെയ്യാനും സാധിക്കും. കൂടാതെ Avios അല്ലെങ്കിൽ Air Miles നേടാനുള്ള അവസരവുമുണ്ട്. ഓരോ വാങ്ങലിനും ഒരു ലോയൽറ്റി പ്രോഗ്രാം മാത്രമാണ് ബാധകമാകുക.

ഉൽപ്പന്നങ്ങൾ കൂടുതൽ സൗകര്യപ്രദമായി സ്വന്തമാക്കാൻ 0% ഇൻസ്റ്റാൾമെന്റ് ഓപ്ഷനും ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് ബാധകമായ വ്യവസ്ഥകൾക്ക് വിധേയമായി ഉപഭോക്താക്കൾക്ക് പേയ്മെന്റ് സൗകര്യം പ്രയോജനപ്പെടുത്താം.

36 മാസത്തെ എക്സ്റ്റൻഡഡ് വാറന്റി

തിരഞ്ഞെടുത്ത യോഗ്യമായ ഉൽപ്പന്നങ്ങൾക്ക് 36 മാസത്തെ എക്സ്റ്റൻഡഡ് വാറന്റിയും മെഗാ പ്രമോഷന്റെ ഭാഗമായി ലഭിക്കും. വാങ്ങലിന് ശേഷമുള്ള സേവനത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസവും സുരക്ഷിതത്വവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

“ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിനൊപ്പം ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ജംബോ ഇലക്ട്രോണിക്സിന്റെ പ്രധാന ലക്ഷ്യം. ആകർഷകമായ ഉൽപ്പന്നങ്ങൾ, ഉറപ്പായ ലൈഫ്‌സ്റ്റൈൽ റിവാർഡുകൾ, സൗകര്യപ്രദമായ ഷോപ്പിംഗ് ആനുകൂല്യങ്ങൾ എന്നിവ ഒരുമിച്ച് നൽകുന്നതാണ് മെഗാ പ്രമോഷൻ. ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം തുടർച്ചയായി മെച്ചപ്പെടുത്താനും ദീർഘകാല ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ ക്യാമ്പയിൻ പ്രതിഫലിപ്പിക്കുന്നത്.” ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാജിദ് ജാസിം മുഹമ്മദ് സുലൈമാൻ പറഞ്ഞു.

“നാല് പതിറ്റാണ്ടിലേറെയായി ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കി ഖത്തറിനൊപ്പം വളർന്ന സ്ഥാപനമാണ് ജംബോ ഇലക്ട്രോണിക്സ്. ഇന്ന് മത്സരാധിഷ്ഠിത വിലകൾക്ക് അപ്പുറത്തേക്ക് ഉപഭോക്താക്കൾ സൗകര്യം, പേയ്മെന്റ് ഫ്ലെക്സിബിലിറ്റി, റിവാർഡുകൾ, വിശ്വസനീയമായ ആഫ്റ്റർ സെയിൽസ് സേവനം എന്നിവയും പ്രതീക്ഷിക്കുന്നു. മെഗാ പ്രമോഷനിലൂടെ ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് അവതരിപ്പിക്കുകയാണ് ഞങ്ങൾ. ജംബോ ഷോറൂമുകളിലും JS.QAയിലൂടെയുള്ള ഓൺലൈൻ ഷോപ്പിംഗിലും കൂടുതൽ ആനുകൂല്യങ്ങളോടെയുള്ള അനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.”ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സിഇഒയുമായ സി.വി. റപ്പായ് പറഞ്ഞു

ആകർഷകമായ വിലകൾ, ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ, 0% ഇൻസ്റ്റാൾമെന്റ് സൗകര്യം, വിപുലീകരിച്ച വാറന്റി എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുകയാണ് മെഗാ പ്രമോഷനിലൂടെ ജംബോ ഇലക്ട്രോണിക്സ് ലക്ഷ്യമിടുന്നത്.

മെഗാ പ്രമോഷന്റെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സമീപത്തെ ജംബോ ഇലക്ട്രോണിക്സ് ഷോറൂമുകൾ സന്ദർശിക്കുകയോ JS.QA വഴി ഓൺലൈനായി ഷോപ്പിംഗ് നടത്തുകയോ ചെയ്യാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments