Tuesday, October 6, 2026
HomeKERALA“തിന്നറെന്ന് പിതാവിന്റെ മൊഴി: പിന്നീട് കീടനാശിനി സംശയം , അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ അന്വേഷണം”

“തിന്നറെന്ന് പിതാവിന്റെ മൊഴി: പിന്നീട് കീടനാശിനി സംശയം , അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ അന്വേഷണം”

ഇടുക്കി: അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഒഴുവത്തടം വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.

കുട്ടികൾ പെയിന്റിന് ഉപയോഗിക്കുന്ന തിന്നർ കുടിച്ചതാണ് മരണകാരണം എന്നായിരുന്നു പിതാവ് അഫ്സൽ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പിതാവിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും മൊഴി മാറ്റിപ്പറയുന്നതായും കണ്ടെത്തിയതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അഫ്സലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.

അവശനിലയിലായ കുട്ടികളെ പിതാവ് തന്നെയാണ് ആശുപത്രികളിൽ എത്തിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. പ്രാഥമിക പരിശോധനയിൽ തിന്നർ ഉള്ളിൽ ചെന്നതായി വ്യക്തമായില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, വീട്ടിൽ കണ്ടെത്തിയ ചിതലിനെ നശിപ്പിക്കാനുള്ള കീടനാശിനി കുട്ടികളുടെ ഉള്ളിൽ ചെന്നതാകാം മരണകാരണമെന്നാണ് പിന്നീട് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് കീടനാശിനിയുടെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ ശരീരത്തിൽ രാസപദാർത്ഥത്തിന്റെ അംശവും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ യഥാർഥ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. നിലവിൽ മരണത്തിൽ ദുരൂഹതയില്ലെന്ന പ്രാഥമിക വിലയിരുത്തലും പൊലീസ് നടത്തിയിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments