ടി.പി. അഷ്റഫലി എം.എൽ.എ ഉദ്ഘാടനം ചെയ്യും
പ്രവാസി മലയാളികൾക്കായി ആവിഷ്കരിച്ച ‘നോർക്ക കെയർ പ്ലസ്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായി എൻ.ആർ.ഐ ഗൈഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 വ്യാഴാഴ്ച നടക്കുന്ന ഓൺലൈൻ യോഗം കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ ബഹു: ടി.പി. അഷ്റഫലി ഉദ്ഘാടനം ചെയ്യും.
പദ്ധതിയുടെ ആനുകൂല്യങ്ങൾ, അപേക്ഷിക്കേണ്ട വിധം, ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച വിവരങ്ങൾ എന്നിവ വിശദീകരിക്കുന്നതിനൊപ്പം പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് വിദഗ്ദ്ധർ നേരിട്ട് മറുപടി നൽകും. സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
വിവിധ രാജ്യങ്ങളിലെ യോഗ സമയം (സെപ്റ്റംബർ 10):
ഖത്തർ / സൗദി അറേബ്യ: രാത്രി 8:00
യു.എ.ഇ / ഒമാൻ: രാത്രി 9:00
ഇന്ത്യ: രാത്രി 10:30
നോർക്ക കെയർ പ്ലസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ എല്ലാ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
🌐 പങ്കെടുക്കാനുള്ള ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/xfb-gixk-pnn


