വര്‍ഗീസ് മാമ്മൻ എം.എൽ.എ പുരസ്‌കാരം സമ്മാനിച്ചു
ദോഹ:ഫോട്ടാ ഖത്തർ ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ് ശ്രേഷ്ഠത പുരസ്‌കാരത്തിന് മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഖത്തറിലെ പ്രവാസി ബിസിനസുകാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി തമ്പു കുര്യൻ അർഹനായി.ദോഹയില്‍ നടന്ന ചടങ്ങില്‍ ഫോട്ട പ്രസിഡന്റ് തോമസ് കുര്യൻ നെടുംതറയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫോട്ടാ രക്ഷാധികാരി ജോൺ സി. എബ്രഹാം പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചു.
ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും വ്യാപാര മേഖലയിൽ ദീർഘകാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ തമ്പു കുര്യന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ പുരസ്‌കാരം സമ്മാനിച്ചു.ഫോട്ടാ ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു മംഗളപത്രം വായിച്ചു. സൈപ്രോടെക് കമ്പനി മാനേജിംഗ് ഡയറക്ടർ ജോസ് ഫിലിപ്പ് മംഗളപത്രം സമർപ്പിച്ചു. തുടർന്ന് തമ്പു കുര്യൻ മറുപടി പ്രസംഗം നടത്തി.ഫോട്ട അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ജിജി ജോൺ സ്വാഗതവും വൈസ് പ്രസിഡന്റ് ബ്ലൂമി വർഗീസ് നന്ദിയും രേഖപ്പെടുത്തി


